June 3, 2026
പല്ലുകൾ നോക്കൂ, കന്നുകാലിയുടെ പ്രായമറിയാം

കന്നുകാലികളുടെ പ്രായമറിയാൻ പല മാർഗങ്ങളുണ്ടെങ്കിലും, പല്ലുകളുടെ എണ്ണം നോക്കി പറയുന്നതാണ് ഇതിൽ താരതമ്യേന വ്യക്തവും കൃത്യതയാർന്നതും.

ഇങ്ങിനെ നോക്കുമ്പോൾ ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസം കൂടുകയോ കുറയുകയോ ചെയ്യാം.

മുൻ പല്ലുകളുടെ എണ്ണം നോക്കി ആണ് പ്രായനിർണയം നടത്തുക.

ഒരു കിടാവ് ജനിച്ചു ഒരു മാസത്തിനുള്ളിൽ മുൻപല്ലുകൾ മുഴുവനും രൂപപ്പെടും.ഇവ പാൽ പല്ലുകൾ എന്ന് അറിയപ്പെടും.

2 – 5 വയസിൽ ആണ് ആദ്യത്തെ പല്ലുകൾ പൊഴിയുന്നത്. 2 വീതം പല്ലുകൾ ഒരേ സമയത്തു പൊഴിയും

അഞ്ചുവയസിനു ശേഷം പല്ലുകളുടെ തേയ്മാനം നോക്കിയാണ് പ്രായം കണക്കാക്കുന്നത്.

പിന്നീട് കഴിക്കുന്ന തീറ്റ അനുസരിച്ചിരിക്കും പല്ലിന്റെ തേയ്മാനം.

Spread the love