കന്നുകാലിയുടെ മൂക്കിൽ അസാധാരണമായ സ്രവം കാണുമ്പോൾ അതിന്റെ നിറം,കട്ടി, അളവ്,ഒരു നാസാദ്വാരത്തിൽ നിന്നാണോ രണ്ട് നാസാദ്വാരങ്ങളിൽനിന്നാണോ വരുന്നത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
അസാധാരണമായ മൂക്കൊലിപ്പിനൊപ്പം പനി,ചുമ, ശ്വാസംമുട്ടൽ, തീറ്റയോടുള്ള താൽപ്പര്യക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുന്നത് ഉചിതമാണ്.