July 15, 2026
തുടങ്ങാം കമ്മ്യൂണിറ്റി ഡെയറി…

പശുവിനെ വളർത്താൻ താൽപര്യമുള്ള ചെറുകിട കർഷകർക്കു വേണ്ടി അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കി ഒരിടത്ത് പൊതുവായി സ്ഥാപിക്കുന്ന ഫാം എന്ന ആശയമാണ് കമ്മ്യൂണിറ്റി ഡെയറി.

സ്ഥലപരിമിതിയോ അയൽക്കാരുടെ പരാതിയോ മൂലം സ്വന്തം പുരയിടത്തിൽ പശുക്കളെ വളർത്താൻ സാധിക്കാത്തവർ, ഇഷ്‌ടമായിട്ടും പശു പരിപാലനത്തിനായി അദ്ധ്വാനമോ സമയമോ ചെലവിടാൻ കഴിയാത്തവർ,പശുവളർത്തലിലൂടെ സ്ഥിര വരുമാനം നേടണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തികമോ ശാസ്ത്രീയ അറിവോ ഇല്ലാത്തവർ; ഇപ്പറഞ്ഞ എല്ലാവരെയും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയാണ് കമ്യൂണിറ്റി ഡെയറി. ഇവർക്കെല്ലാം നഷ്ടസാധ്യതയില്ലാതെ സംരംഭത്തിന്റെ ഭാഗമാകാം.

കേരളത്തിൽ കമ്മ്യൂണിറ്റി ഡെയറി ഫാം തുടങ്ങുന്നത് വ്യക്തിഗത ഡെയറി ഫാമിനേക്കാൾ വ്യത്യസ്തമാണ്. സാധാരണയായി 10–50 കുടുംബങ്ങൾ/കർഷകർ ചേർന്ന് ഒരു സഹകരണ മാതൃകയിൽ പശുക്കളെ വളർത്തി പാൽ ഉൽപ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യാം.

ആദ്യം സംഘടന രൂപീകരിച്ചു രജിസ്റ്റർ ചെയ്യുക,പിന്നീട് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തി പശുക്കളുടെ തിരഞ്ഞെടുക്കുക.

കമ്മ്യൂണിറ്റി ഫാമിനു ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ക്ഷീരശ്രീ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Spread the love