പ്രസവ ശേഷം പശു വീണു പോവുന്ന സാഹചര്യം പലപ്പോഴും ക്ഷീര കർഷകരെ ഭയപ്പെടുത്താറുണ്ട്. കാൽസ്യത്തിൻറെ കുറവാണ് ഡോക്ടർമാർ ഇതിന് കാരണമായി പറയുന്നത്.
ലക്ഷണങ്ങൾ : പ്രസവസമയത്ത് അതീവ ക്ഷീണം, മറുപിള്ള പോകാനുള്ള കാലതാമസം,ചാണകം, മൂത്രം എന്നിവ പോകാതിരിക്കാൻ, വയറുവീർക്കൽ, വയറിളക്കം,ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ, കൂടിയ ശ്വാസോച്ഛ്വാസം നിരക്ക്, തല താഴെവച്ച് കിടക്കൽ, ശരീരതാപനില കുറയൽ തുടങ്ങിയവയാണ് പ്രധാനമായും കാൽസ്യ ത്തിന്റെ അളവ് കുറഞ്ഞാൽ കന്നുകാലികൾ കാണിയ്ക്കുന്ന ലക്ഷണങ്ങൾ.
കാരണങ്ങൾ :
കൂടിയ പാലുൽപാദനം നിമിത്തം കാൽസ്യം വാർന്നു പോകുന്നതാണ് കന്നുകാലികളിൽ കാൽസ്യത്തിൻറെ അളവ് കുറയ്ക്കുന്നതിന് കാരണമായി പറയുന്നത്. ഇതു വഴി രക്തത്തിൽ ആവശ്യമായ കാൽസ്യം എത്താതെ വരുന്നു. കന്നുകാലികളുടെ രക്തത്തിൽ 100 മില്ലിക്ക് 10 മില്ലി ഗ്രാം എന്ന തോതിൽ കാൽസ്യം അത്യന്താപേക്ഷിതമാണ്.
മറ്റു കാരണങ്ങൾ : ജീവകം ഡിയുടെ അഭാവവും പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന ക്കുറവും പശു വീണുപോകുവുന്നതിന്റെ മറ്റൊരു കാരണമായി ഡോക്ടർമാർ പറയുന്നു.
പ്രതിരോധമാർഗങ്ങൾ :
പശുക്കളിൽ കാൽസ്യ കുറവ് കാണിക്കുന്ന തരത്തിൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി സിരയിലൂടെ കാൽസ്യം കുത്തിവെച്ച് എഴുന്നേൽക്കണം.
കറവ പശുക്കൾക്ക് നിർബന്ധമായും കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ 2:1 എന്ന അനുപാതത്തിൽ ലഭ്യമാകുന്ന ധാതുലവണ മിശ്രിതം പതിവായി നൽകാനും ശ്രദ്ധിക്കണം.
ഇങ്ങനെ നൽകിയാൽ മാത്രമേ ശരീരത്തിലേക്ക് ആവശ്യമായ കാൽസ്യം എത്തുകയുള്ളൂ.
ശ്രദ്ധിക്കേണ്ടത് :
ഗർഭ കാലഘട്ടത്തിൽ പശുക്കളുടെ ആഹാരരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുവേണ്ടി കന്നുകാലികൾക്ക് അനയോണിക് സാൾട്ട് നൽകുന്നതും നന്നാവും.