ചെനയുള്ള (ഗർഭിണിയായ) പശുവിന്, ഗർഭകാലത്ത് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ നല്‍കുന്നത് വഴി അമ്മയേയും ജനിക്കാനിരിക്കുന്ന കിടാവിനെയും പല പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കാനാവും. ചില രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി അമ്മപ്പശുവില്‍ നിന്ന് കൊളോസ്ട്രം (ആദ്യപാല്‍) വഴി കിടാവിലേക്കും ലഭിക്കുന്നു.
അതേസമയം, പ്രസവം വളരെ അടുത്തിരിക്കുന്ന പശുവിനെ കുത്തിവയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള പശുക്കളെ കുത്തിവയ്ക്കുന്നതിനായി ബലം പ്രയോഗിച്ച് നിയന്ത്രിക്കേണ്ടിവന്നാല് സമ്മര്‍ദ്ദവും അപകടസാധ്യതയും ഉണ്ടാകാം.അത്തരം സാഹചര്യങ്ങളില്‍ പ്രസവശേഷം കുത്തിവെപ്പ് നല്‍കുന്നതാണ് അഭികാമ്യം.
കുത്തിവെപ്പ് നല്കുമ്പോള് വെറ്ററിനറി ഡോക്ടറുടെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ നിര്‍ദ്ദേശങ്ങൾ കർശനമായി പാലിക്കണം.