June 3, 2026
പശുക്കൾക്കും വേണം ഡീസൽ !??

ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച ശല്യം.

ഈച്ചകൾ വർദ്ധിയ്ക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത് തൊഴുത്തിന് തൊട്ടടുത്ത് ചാണകക്കുഴി ഉണ്ടാക്കുന്നതാണ്.

അതുകൊണ്ട് കുഴി ഒരു നൂറ് മീറ്ററെങ്കിലും മാറ്റി നിർമ്മിയ്ക്കാൻ ശ്രദ്ധിയ്ക്കണം.

കാലിത്തീറ്റയും മറ്റ് ഭക്ഷണാവശിഷ്ടങ്ങളും പുൽത്തൊട്ടിയിൽ അഴുകുന്നതാണ് ഈച്ച പെരുകാനുള്ള മറ്റൊരു കാരണം.ഇതുൾപ്പടെ തൊഴുത്തിന് ചുറ്റും വൃത്തിയാക്കിയാൽ ഈ പ്രശ്നത്തിനും പരിഹാരമാവും.

ഇതിന് ശേഷം ; കർപ്പൂരം, വേപ്പെണ്ണയിൽ കലർത്തി ഒരാഴ്ച്ച തൊഴുത്തിലും ചുറ്റുപാടും തളിയ്ക്കുക. അടുത്ത ഒരാഴ്ച വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, തുളസിയില എന്നിവ കുറച്ച് അരച്ച് വെള്ളം ചേർത്ത് തളിയ്ക്കുക.

മൂന്നാമത്തെ ആഴ്ച്ച കുറച്ചു മാത്രം ഡീസൽ തളിച്ച് കൊടുക്കുകയും ചുമരിലും മറ്റും പുരട്ടുകയും ചെയ്യുക.

പൂർണമായി ശാസ്ത്രീയമല്ലെങ്കിലും ഈച്ച ശല്യത്തിന് ഈ മാർഗങ്ങളിലൂടെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

Spread the love