പശുക്കളുടെ പരിപാലനത്തിലോ തീറ്റ ക്രമങ്ങളിലുള്ള അശ്രദ്ധ്രയോ അറിവില്ലായ്മയോ മൂലമോ ഉണ്ടാവുന്ന രോഗങ്ങളിൽ പ്രധാനമാണ് ക്ഷീരസന്നി.
പശു പ്രസവിച്ച് ചിലപ്പോൾ മണിക്കൂറുകള്‍ക്കകമോ അല്ലെങ്കിൽ 2-3 ദിവസങ്ങള്‍ക്കുള്ളിലോ ക്ഷീരസന്നി അഥവാ പാൽപനി രോഗം ഉണ്ടാവാം.
പ്രസവശേഷം പാലുൽപാദനം വര്‍ദ്ധിക്കുന്നതിൻ്റെ ഭാഗമായി രക്തത്തില്‍ കാത്‌സ്യത്തിന്റെ അളവു കുറയുന്നതാണ് രോഗ കാരണം.
സാധാരണയായി അഞ്ചു മുതല്‍ ഒമ്പതു വയസു വരെ പ്രായമുള്ള പശുക്കളിൽ കാണപ്പെടുന്ന രോഗം, പ്രസവം കഴിഞ്ഞയുടനെയാണ് ഉണ്ടാവുന്നതെങ്കില്‍ പശുവിന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാതെ വരും. ഒരുവശത്തേക്കു ചെരിഞ്ഞു വീഴുക,
തല പിന്‍ഭാഗത്തേക്ക് ചെരിച്ച് ഒരു പ്രത്യേക വിധത്തില്‍ കിടക്കുക, തളര്‍ച്ചയായി മാറുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാൽ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടി കാത്സ്യം ലായനി രക്തധമനിയില്‍ കുത്തിവക്കേണ്ടതുണ്ട്.
അടുത്ത പ്രസവത്തിനു മൂന്നാഴ്ച മുമ്പ് തന്നെ പതിവായി കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി- 3 എന്നിവ അടങ്ങിയ ധാതുലവണമിശ്രിതം കൊടുക്കുന്നതു നിര്‍ത്തുകയും വേണം. എന്നാല്‍ പ്രസവത്തിനു തൊട്ടുമുമ്പ് കൂടുതല്‍ കാലിത്തീറ്റ നൽകാൻ മറക്കരുത്. ആവശ്യത്തിന് ഫോസ്ഫറസ് ലഭിക്കുവാന്‍ വേണ്ടി ഒരു കിലോ തവിട് വീതം രണ്ടു നേരമായി നല്‍കുന്നതും നന്നാവും.