June 2, 2026
കർഷകർ അറിയണം ; ചാണകം ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന്

രാസ വളങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കി സംയോജിതമായ വളപ്രയോഗത്തിനു അഭികാമ്യമായ ഒന്നാണ് ചാണകം. ഇതിൽത്തന്നെ പച്ചച്ചാണകത്തേക്കാൾ മികച്ചത് നന്നായി ഉണക്കി പൊടിച്ച ചാണകമാണ്. പച്ചച്ചാണകത്തിലെ സൂക്ഷ്മാണുക്കൾ ചിലപ്പോൾ വിളകൾക്ക് ദോഷം ചെയ്യുന്നവയും കള വിത്തുകൾ അടങ്ങിയതുമാവാറുണ്ട്. മാത്രമല്ല, ജലാംശം അധികമായതിനാൽ ഇവ കൈകാര്യം ചെയ്യാനും ചിലപ്പോൾ ബുദ്ധിമുട്ടാവാറുണ്ട്.അതേ സമയം കംപോസ്റ്റിങ്ങിലൂടെ ഉണങ്ങി ജീർണിക്കുവാൻ സമയം നൽകുമ്പോൾ മേൽപറഞ്ഞ ദോഷങ്ങൾ ഇല്ലാതാവുകയും ചെയ്യും.എന്നാൽ പച്ചച്ചാണകം വെള്ളത്തിൽ കലക്കി പിണ്ണാക്കുമായി ചേർത്ത് ഒരാഴ്ച പുളിപ്പിച്ചതിനു ശേഷം അതിന്റെ തെളി,വളമായി ഉപയോഗിക്കാവുന്നതാണ്. 

കൊമ്പൻ ചെല്ലിയുടെ പ്രധാന പ്രജനന മാധ്യമമാണ് എന്നതിനാൽ പച്ചച്ചാണകം വാഴയുടെ വളപ്രയോഗത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഏത്തവാഴയ്ക്ക കൃഷിയ്ക്ക് കുഴിയെടുക്കുമ്പോൾ ഒരു കുഴിയിൽ 10 കിലോ എന്ന തോതിൽ ഉണക്കിപ്പൊടിച്ച ചാണകം ചേർത്താൽ അത് നന്നായി ഗുണം ചെയ്യും.

Spread the love