June 2, 2026
നാടൻ ചാണകത്തിൻ്റെ ഗുണങ്ങൾ അറിഞ്ഞോളൂ

നാടൻ പശുവളം അഥവാ ചാണകം കമ്പോസ്റ്റായി ഉപയോഗിക്കുന്നത് വളരെയധികം പ്രയോജനകരമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ പരിശോധിക്കാം :

1.ചാണകം മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതോടൊപ്പം മണ്ണിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ധാന്യങ്ങൾ,പൂന്തോട്ട സസ്യങ്ങൾ, പഴങ്ങൾ പച്ചക്കറികൾ തുടങ്ങി എല്ലാ തരത്തിലുമുള്ള സസ്യങ്ങൾ വളർത്തുന്നതിന് ആവശ്യമായ പോഷകങ്ങളുടെ ഫലപ്രദമായ ഉറവിടമാണ് നാടൻ പശുവിൻ്റെ ചാണകം.

2.ഓർഗാനിക്ക് ആയതിനാൽ രാസ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ലാതെ സസ്യങ്ങൾ വളർത്താനാവും. ചാണകം വളമായി ഉപയോഗിക്കുന്നത് കന്നുകാലി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ മാർഗവുമാണ്. അത് വായുവിൻ്റെയും ജലത്തിൻ്റെയും ഗുണനിലവാരത്തെ ഉയർത്താനും സഹായിക്കുന്നു.

3.വളത്തിന് പുറമേ പാചകത്തിനാവശ്യമായ ബയോഗ്യാസും ചാണകം പ്രദാനം ചെയ്യുന്നു.

Spread the love