August 24, 2026
അകിടിലെ കുരുക്കൾ പ്രതിരോധിക്കാം

പശുവിൻ്റെ അകിടിൽ കാണുന്ന കുരുക്കൾ കറവക്കാർ വഴി പടരുന്ന രോഗമാണ്.കൈകൾ നന്നായി കഴുകിയതിനുശേഷം മാത്രം കറവനടത്തുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർത്ത ലായനിയിൽ അകിടു കഴുകുന്നതും നല്ലതാണ്.രോഗം പിടിപെട്ടാൽ ബോറിക് ആസിഡ് പൊടി പാരഫി‍ൻ ചേർത്തു പുരട്ടുന്നത് ഗുണം ചെയ്യും.ഡോക്ടറുടെ നിർദ്ദേശപ്രകാരം, വേദന അകറ്റുന്നതിനുള്ള മരുന്നുകൾ ഉള്ളിലേക്ക് നൽകുകയുംഅകിടിലെ വ്രണത്തിന് ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവയ്ക്കുകയും വേണം.
നാട്ടുമരുന്ന് : കാമക്കസ്തൂരി, തുളസിയില ഒരു പിടി,10 ചുള വെളുത്തുള്ളി,10 ഗ്രാം മഞ്ഞൾ,35 ഗ്രാം ജീരകം എന്നിവ നന്നായിട്ട് അരച്ച് വെണ്ണ ചേർത്ത് യോജിപ്പിച്ച് രണ്ടു മണിക്കൂർ ഇടവിട്ട് അകിടിൽ പുരട്ടുന്നതു രോഗശമനമുണ്ടാക്കുമെന്ന് പാരമ്പര്യ മൃഗചികിത്സാ രീതിയിൽ പറയുന്നു.

Spread the love