പശുക്കളിൽ സാധാരണയായി പ്രസവശേഷം 2-3 ദിവസത്തിനകമോ പ്രസവത്തിന് 2-3 ദിവസം മുമ്പോ കാണപ്പെടുന്ന രോഗമാണ് ‘പാല്‍പ്പനി’ അഥവാ മില്‍ക്ഫീഡർ.കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന ഈ രോഗം ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം :
രോഗത്തിൻ്റെ ഒന്നാംഘട്ടത്തില്‍ എഴുന്നേല്‍ക്കാന്‍ വിഷമം, നടക്കുമ്പോള്‍ വീഴാന്‍പോകല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
രണ്ടാംഘട്ടത്തിലാവട്ടെ തല നെഞ്ചിനോടു ചേര്‍ത്ത് കിടക്കുക മൂക്ക് വരണ്ടിരിക്കുക ഇറിച്ചനോട്ടം, ചെവികളിലും, കൈകാലുകളിലും തണുപ്പ് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണപ്പെടും.
മൂന്നാം ഘട്ടത്തില്‍ ലക്ഷണങ്ങൾ സങ്കീർണമാവും. പിടച്ചിൽ,കഴുത്തില്‍ കാലുകൊണ്ടുള്ള ചവിട്ട്,വിഭ്രാന്തി, കൈയും കാലും നീട്ടി ചത്തതുപോലെ കിടക്കൽ, ചാണകവും മൂത്രവും പോകാതിരിക്കൽ വയറ് വീര്‍ക്കൽ, ബോധക്ഷയം എന്നിവക്ക് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഒടുവിൽ ഉരുവിന് മരണം സംഭവിക്കുന്നു.