പല കർഷകരും പ്രസവത്തിന് 10 ദിവസം മുൻപുവരെ കറവ തുടരാറുണ്ട്. എന്നാൽ ഇത് അകിടിന്റെ ആരോഗ്യത്തെയും പശുവിന്റെ പാലിന്റെ അളവിനെയും ഗുരുതരമായി ബാധിക്കും.
പ്രസവത്തിന് മുൻപ് കുറഞ്ഞത് 45 മുതൽ 60 ദിവസം വരെ പശുവിന് കറവയിൽ നിന്ന് വിശ്രമം നൽകണം.60 ദിവസത്തെ ഡ്രൈ പീരീഡ് ആണ് ഏറ്റവും അനുയോജ്യം.
ഈ കാലയളവിൽ അകിടിലെ പഴയ കോശങ്ങൾ നശിക്കുകയും പുതിയവ രൂപപ്പെടുകയും ചെയ്യുന്നു.
ഈ പ്രക്രിയ കൃത്യമായി നടന്നാൽ മാത്രമേ അടുത്ത പ്രസവത്തിനു ശേഷം പശുവിൽ നിന്ന് പരമാവധി പാലുൽപ്പാദനം സാധ്യമാകൂ.
തുടർച്ചയായി കറന്നാൽ അകിടിന് വിശ്രമം ലഭിക്കാതെ വരികയും അടുത്ത ഘട്ടത്തിൽ പാലുൽപ്പാദനം കാര്യമായി കുറയുകയും ചെയ്യും.