ഉയര്‍ന്ന അളവിലുള്ള ചൂടും അന്തരീക്ഷത്തിന്റെ ആര്‍ദ്രതയും പാലുൽപാദനത്തിൽ പലപ്പോഴും കുറവു വരുത്താറുണ്ട്.ഭക്ഷണത്തോടുള്ള വിരക്തിയാണ് ഇതിന്റെ മുഖ്യ കാരണം.
അതുകൊണ്ട് തന്നെ കാലാവസ്ഥയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണമേകും വിധം തൊഴുത്തിലെ ക്രമീകരണങ്ങൾ ഒരുക്കണം.
തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ സ്ഥല പരിമിതി ഉണ്ടായാൽ ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നത് അവയെ സമ്മര്‍ദ്ദത്തിലാക്കുക വഴി പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയുണ്ടാവും. പശുവിന് 8 മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാൻ സാധിക്കുന്ന വിധത്തിലാവണം തൊഴുത്തിലെ സ്ഥലസൗകര്യം. തൊഴുത്തിൽ ഉറപ്പാക്കണം.
ഇതിനൊപ്പം താഴെപ്പറയുന്ന ഭക്ഷണ പദാർത്ഥങ്ങളും പശുക്കൾക്ക് നൽകാം :
1.മരച്ചീനി വേവിച്ച് ഊറ്റിയ വെളളത്തിൽ തേങ്ങാപ്പിണ്ണാക്ക് കുതിർത്തത്.
2.ശതാവരിയുടെ കിഴങ്ങ് 4-5 വീതം ദിവസം 2 നേരം എന്ന തരത്തിൽ 10-15 ദിവസം ആവർത്തിക്കുക.
3.പഴുത്ത പപ്പായയോ പച്ച പപ്പായ മുറിച്ച് പുഴുങ്ങിയോ നൽകാം.
4.ചക്കപ്പഴം മിതമായ രീതിയിൽ നൽകാം.
5.പാൽ മുതുക്കിന്റെ കിഴങ്ങ് 50-100 ഗ്രാം അരച്ച് 2 നേരം വീതം 10 ദിവസം കൊടുക്കാം.
6.100 ഗ്രാം എളള് കിളിർപ്പിച്ചത് രാവിലെയെന്ന കണക്കിൽ 10-15 ദിവസം നൽകാം.
7.ചക്കക്കുരു പുറംതൊലി കളഞ്ഞ് പുഴുങ്ങിക്കൊടുക്കുക.100-150 ഗ്രാമിൽ കൂടാതെ 10-15 ദിവസം ഇത് ആവർത്തിക്കാം.
8.പച്ചത്തേങ്ങ ഒരു മുറി ചിരവിയതിന്റെ കൂടെ പാൽമുതുക്കിന്റെ കിഴങ്ങ് 10 ഗ്രാം ചതച്ച് വെള്ളം ചേർത്ത് വേവിച്ച് കൊടുക്കുക.
9.ചെറുപയർ,ഉഴുന്ന് എന്നിവയുടെ തൊലി കുറച്ച് കുതിർത്ത് രാവിലെയും വൈകിട്ടും തിന്നാൻ കൊടുക്കാം.