June 1, 2026
പശുവിനെ കറക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കൂ…

1.പശുവിനെ കറക്കുന്നതിനു മുമ്പ്‌ അതിന്റെ അകിടും മുലക്കാമ്പുകളും കഴുകി വൃത്തിയാക്കിയശേഷം ഒരു നല്ല തുണികൊണ്ട്‌ തുടച്ച്‌ വെടിപ്പാക്കണം.

2.മുലക്കാമ്പിൽ തങ്ങി നില്‍ക്കുന്ന പൊടി, ചെറിയ രോമങ്ങള്‍, അഴുക്ക്‌ എന്നിവ തുടച്ചു നീക്കണം.

3.പശുവിനെ കറക്കുന്നതിനു മുമ്പും പിമ്പും കറവക്കാരന്‍ സോപ്പോ അണുനാശിനി ദ്രാവകമോ ഉപയോഗിച്ച്‌ കൈ കഴുകേണ്ടതാണ്‌.

4.പശുവിന്റെ അകിടില്‍നിന്നും വളരെ വേഗത്തിലും വൃത്തിയായും പൂര്‍ണമായും പാല്‍ കറന്നെടുത്താല്‍ സാവകാശത്തില്‍ കറക്കുന്നതിനെക്കാള്‍ കൂടുതല്‍ അളവില്‍ പാല്‍ കിട്ടുകയും കൊഴുപ്പിന്റെ ശതമാനം കൂടിയിരിക്കുകയും ചെയ്യും.

5.പശുവിനെ കറക്കുന്നത്‌ എപ്പോഴും നിശ്ചിത സമയത്തായിരിക്കണം.രണ്ടു തവണ കറക്കുന്നതിനിടയ്‌ക്ക്‌ 12 മണിക്കൂറില്‍ കുറഞ്ഞ സമയമേ ഉണ്ടായിരിക്കാവൂ.

6.അകിടില്‍ ഒന്നും പുരട്ടാതെയും നനയ്‌ക്കാതെയും പശുവിനെ കറക്കുന്നതാണ്‌ മെച്ചമായ രീതി.

7.പശു പ്രസവിച്ചതിനു ശേഷം ഏതാനും ദിവസത്തേക്ക്‌ അകിടിലെ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനായി ദിവസത്തില്‍ മൂന്നുനാലു പ്രാവശ്യം പാല്‍ കറന്നെടുക്കുന്നതു നല്ലതാണ്‌. പിന്നീട്‌ ദിവസം രണ്ടു പ്രാവശ്യം കറന്നാലും മതിയാകും.

8.ഒരു ദിവസം രണ്ടു പ്രാവശ്യം കറന്നാല്‍ കിട്ടുന്ന പാലിന്റെ അളവില്‍ കൂടുതല്‍ പാല്‍ മൂന്നു പ്രാവശ്യം കറന്നാല്‍ കിട്ടുന്നതാണ്‌. ഇതിനു കാരണം പശുക്കളില്‍ പാല്‍ ഊറുന്നത്‌ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയാണ്‌ എന്നുള്ളതാണ്‌.

Spread the love