പശുക്കളിലും, ആടുകളിലും കറവ നിർത്തുമ്പോൾ മുലക്കാമ്പിൽ കയറ്റി നിർത്തുന്ന മാമ്മോവെറ്റ് ഡി സി പോലുള്ള ലോങ്ങ് ആക്ടിങ് മരുന്ന് മുലക്കാമ്പിൽ കയറ്റി നിർത്തുന്ന ചികിത്സാ രീതിയാണ് ഡ്രൈ കൗ തെറാപ്പി.
ഗുണങ്ങൾ :
കറവ നിർത്തുമ്പോൾ പാൽ കെട്ടിക്കിടന്നും, ഗർഭ കാലത്തും, പ്രസവാനന്തരവും ഉണ്ടാവുന്ന മാരകമായ അകിട് വീക്കം തടയാനാവും എന്നതാണ് തെറാപ്പിയുടെ ഗുണം.
ശ്രദ്ധിക്കേണ്ടത് :
കട്ടിയുള്ള ലോങ്ങ് ആക്ടിങ് മരുന്നുകൾ ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് ഒരു വെറ്റിനറി ഡോക്ടറെ കൊണ്ടോ ഡോക്ടറുടെ സൂപ്പർവിഷനിലോ സാവധാനം മാത്രമേ മരുന്ന് മുലക്കാമ്പിലേക്ക് കയറ്റാൻ പാടുള്ളു.
അല്ലാത്ത പക്ഷം മരുന്ന് താഴെ ഭാഗം വഴി ലീക്ക് ചെയ്‌ത് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മരുന്ന് പാക്കറ്റിൽ നിർദ്ദശിച്ചപോലെ മരുന്ന് കയറ്റിയ ശേഷം മരുന്ന് കഴിയുന്നത്ര മുകളിലേക്ക് തിരുമ്മി കയറ്റണം.
പിന്നെ നിശ്ചിത സമയത്തേക്ക് പാൽ കറക്കാൻ പാടില്ല.