കാർഷിക സേവനങ്ങൾ വേഗത്തിലാക്കാനും കർഷകർക്ക് ആധാർ അധിഷ്ഠിത യുണീക് ഐഡി കാർഡ് ലഭ്യമാക്കുന്നതിനുമായി ഡിജിറ്റൽ കർഷക റജിസ്ട്രി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉടൻ നടപ്പാകും.
എന്താണ് ഡിജിറ്റൽ കർഷക റജിസ്ട്രി സ്വന്തമായി ഭൂമി കൈവശമുള്ള, പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളായ, കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്ന ഡിജിറ്റൽ ഡേറ്റ ബേസ് ആണ് കർഷക റജിസ്ട്രി അഥവാ ഡിജിറ്റൽ റജിസ്ട്രി.
റജിസ്ട്രിയിൽ ഉൾപ്പെട്ട കർഷകരുടെ വിളകൾ സംബന്ധിച്ച വിവരങ്ങളും അടങ്ങുന്ന സമഗ്രമായ ഡിജിറ്റൽ വിവര ശേഖരമായി ഇതു മാറും.
എങ്ങനെ അംഗമാകാം ആധാർ കാർഡ്, വസ്തുവിന്റെ നികുതി അടച്ച ഏറ്റവും പുതിയ രസീത്, ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ എന്നിവയുമായി കൃഷി ഭവനുകളിൽ നേരിട്ടു ഹാജരായോ / സ്വന്തമായോ / അക്ഷയ, പൊതു സേവന കേന്ദ്രങ്ങൾ എന്നിവ വഴിയോ റജിസ്റ്റർ ചെയ്യാം.
ലിങ്ക്: https://klfr.agristack.gov.in/farmer-registry-kl/#/
റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി : 2025 ജൂലൈ 31.