July 16, 2026
അകിടിൽ കാണുന്ന പൊറ്റ രോഗമാണോ ?

കന്നുകാലികളുടെ അകിടിൽ കാണപ്പെടുന്ന പൊറ്റ ക്ഷീര കർഷകരെ അസ്വസ്ഥരാക്കാറുണ്ട്. യഥാർത്ഥത്തിൽ പോക്സ് ഇനത്തിൽപെടുന്ന ഒരു പകർച്ചവ്യാധി തന്നെയാണ് ഈ രോഗം.

പ്രധാനമായും രണ്ടു തരം വൈറസുകൾ സമ്മിശ്രമായി പശുക്കളുടെ അകിടിൽ കാണാറുണ്ട്.ഇവ ഗോട്ട് പോക്സ് വൈറസും ഓർഫ് വൈറസും ആകാനാണ് സാധ്യത. കൂടാതെ ചില കന്നുകാലികൾക്ക് മൈക്രോ പ്ലാസ്മ ഇനത്തിൽപ്പെട്ട സൂക്ഷ്മാണുക്കളുടെ പാർശ്വ ബാധയും പിടിപെടാറുണ്ട്.

വൈറസ് രോഗത്തിന് ചികിത്സയില്ല എന്നതാണ് സത്യം. അതേ സമയം, പാർശ്വ അണുബാധയാണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച് ആന്റിബയോട്ടിക് കുത്തിവെപ്പ് നൽകേണ്ടതാണ്. അകിടും മുലക്കാമ്പുകളും കഴുകി അവിടെ ബീറ്റാഡിൻ ഓയിൽമെന്റ് പുരട്ടിക്കൊടുക്കാം. പൊറ്റൻ ഉള്ളിടത്തും ഇതേ ചികിത്സ തന്നെ ചെയ്യേണ്ടതുണ്ട്.
രോഗം വന്നവയെ മാറ്റി പാർപ്പിക്കുകയും വേണം.അടുത്തുള്ള മൃഗാശുപത്രിയിൽ ഉടൻ വിവരം അറിയിക്കൽ നിർബന്ധമാണ്.
ആരോഗ്യമുള്ള കന്നുകാലികൾക്ക് ഗോട്ട് പോക്സ് വാക്സിൻ നൽകാവുന്നതാണ്. രോഗാരംഭത്തിൽ തന്നെ വേരിയോളിനം 200 എന്ന ഹോമിയോ മരുന്ന് ഏതാനും തുള്ളികൾ പലപ്രാവശ്യമായി ഏതാനും ദിവസത്തേക്ക് നൽകുന്നത് നല്ലതാണ്. രോഗമില്ലാത്ത കന്നുകാലികൾക്കും ഇത് നൽകിയാൽ പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും.

Spread the love