പ്രതിരോധ മരുന്നുകളെപ്പോലും അതിജീവിച്ച് കന്നുകാലികളുടെ ദേഹത്ത് പെരുകുന്ന പരാദങ്ങൾ പല മാരകരോഗങ്ങൾക്കും കാരണമാകാറുണ്ട്.
ചെള്ള്, ഉണ്ണി തുടങ്ങിയവ കാരണം ബബിസിയ, തൈലേറിയ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടാറുണ്ട് സാധ്യതയുണ്ട്.ഇത് ഉത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും കുറയാൻ വരെ കാരണമാവുന്നു.
ഈ പരാദങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ നാട്ടുവഴികളിൽ സുലഭമായുള്ള ഔഷധകൂട്ടുകൾ മികച്ചതാണ്. രണ്ടു ഘട്ടമായാണ് ഈ മരുന്നുകൾ പ്രയോഗിയ്ക്കേണ്ടത്.
ഒന്നാം ഘട്ടം : കാലിത്തൊഴുത്തിന്റെ മേൽക്കൂര ഓട്, ഓല എന്നിവയാണെങ്കിൽ അത് അഴിച്ച് വെയിൽ കായണം.ശേഷം മേൽക്കൂരയിൽ കരിഓയിൽ കൊണ്ട് പൂശണം. തറ, പുൽക്കൂട് എന്നിവ നീറ്റുകക്ക വിതറണം. ഭിത്തിയിൽ ചുണ്ണാമ്പ്, മഞ്ഞൾ, വയമ്പ് എന്നിവ ചേർത്ത് പൂശുക.ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ചുണ്ണാമ്പ്, 50 ഗ്രാം മഞ്ഞൾ, 5 ഗ്രാം വയമ്പ് എന്ന തോതിലാണ് ഇതു ചെയ്യേണ്ടത്.
രണ്ടാം ഘട്ടം : തുളസിയില, രണ്ട് പിടി വേപ്പില, അരിപ്പൂ ഇല എന്നിവ 4 പിടി വീതവും കറ്റാർവാഴ 250 ഗ്രാം, മഞ്ഞൾപൊടി 50 ഗ്രാം, വെളുത്തുള്ളി 10 എണ്ണം വീതവും നല്ലവണ്ണം അരച്ച് 5 ലിറ്റർ വെള്ളത്തിൽ കലർത്തി ദിവസേന ദേഹത്ത് പുരട്ടണം.
ഇങ്ങനെ ഒരാഴ്ച ചെയ്ത് നോക്കൂ. ചെള്ള്, ഉണ്ണി മുതലായവയുടെ ആക്രമണത്തിൽ നിന്ന് കന്നുകാലിയ്ക്ക് കവചമൊരുക്കാം. പരാദങ്ങളെ ചെറുക്കാനിതാ മാർഗങ്ങൾ
പ്രതിരോധ മരുന്നുകളെപ്പോലും അതിജീവിച്ച് കന്നുകാലികളുടെ ദേഹത്ത് പെരുകുന്ന പരാദങ്ങൾ പല മാരകരോഗങ്ങൾക്കും കാരണമാകാറുണ്ട്.
ചെള്ള്, ഉണ്ണി തുടങ്ങിയവ കാരണം ബബിസിയ, തൈലേറിയ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടാറുണ്ട് സാധ്യതയുണ്ട്.ഇത് ഉത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും കുറയാൻ വരെ കാരണമാവുന്നു.
ഈ പരാദങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ നാട്ടുവഴികളിൽ സുലഭമായുള്ള ഔഷധകൂട്ടുകൾ മികച്ചതാണ്. രണ്ടു ഘട്ടമായാണ് ഈ മരുന്നുകൾ പ്രയോഗിയ്ക്കേണ്ടത്.
ഒന്നാം ഘട്ടം : കാലിത്തൊഴുത്തിന്റെ മേൽക്കൂര ഓട്, ഓല എന്നിവയാണെങ്കിൽ അത് അഴിച്ച് വെയിൽ കായണം.ശേഷം മേൽക്കൂരയിൽ കരിഓയിൽ കൊണ്ട് പൂശണം. തറ, പുൽക്കൂട് എന്നിവ നീറ്റുകക്ക വിതറണം. ഭിത്തിയിൽ ചുണ്ണാമ്പ്, മഞ്ഞൾ, വയമ്പ് എന്നിവ ചേർത്ത് പൂശുക.ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ചുണ്ണാമ്പ്, 50 ഗ്രാം മഞ്ഞൾ, 5 ഗ്രാം വയമ്പ് എന്ന തോതിലാണ് ഇതു ചെയ്യേണ്ടത്.
രണ്ടാം ഘട്ടം : തുളസിയില, രണ്ട് പിടി വേപ്പില, അരിപ്പൂ ഇല എന്നിവ 4 പിടി വീതവും കറ്റാർവാഴ 250 ഗ്രാം, മഞ്ഞൾപൊടി 50 ഗ്രാം, വെളുത്തുള്ളി 10 എണ്ണം വീതവും നല്ലവണ്ണം അരച്ച് 5 ലിറ്റർ വെള്ളത്തിൽ കലർത്തി ദിവസേന ദേഹത്ത് പുരട്ടണം.
ഇങ്ങനെ ഒരാഴ്ച ചെയ്ത് നോക്കൂ. ചെള്ള്, ഉണ്ണി മുതലായവയുടെ ആക്രമണത്തിൽ നിന്ന് കന്നുകാലിയ്ക്ക് കവചമൊരുക്കാം.