പശുക്കളിൽ കാണുന്ന ബാക്ടീരിയൽ രോഗങ്ങളിൽ മാരകമാണ് അടപ്പൻ അഥവാ ആന്ത്രാക്സ്.
അടപ്പന്‍ രോഗം :മാരകമായ അടപ്പന്‍ അഥവാ ആന്ത്രാക്‌സ് ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് പരത്തുക.
ജന്തുജന്യരോഗമായ ആന്ത്രാക്സ് ബാധിച്ച പശുക്കള്‍ തീറ്റയെടുക്കാന്‍ വിസമ്മതിക്കുകയും ഇവക്ക് വയര്‍പ്പെരുപ്പം ഉണ്ടാവുകയും ചെയ്യും. കഴുത്ത്,കീഴ്ത്താടി, വയറിനടിവശം, വയറിനിരുവശം എന്നീ ഭാഗങ്ങളില്‍ നീര്‍ വീക്കം കാണപ്പെടുന്നതും ഈ രോഗത്തിൻ്റെ ലക്ഷണമാണ്. രോഗം വന്ന കന്നുകാലി പെട്ടന്നു ചത്തൊടുങ്ങി ശരീരത്തില്‍ നിന്നു ടാറിന്റെ നിറത്തിലുള്ള രക്തം ഒലിക്കുന്നതായി കാണാം.
ഈ രോഗം വന്ന് ചത്ത പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. പശു കിടന്ന ഭാഗങ്ങളും സ്രവങ്ങളാല്‍ മലിനമാക്കപ്പെട്ട മണ്ണും കത്തിച്ചുകളയണം. ചത്ത പശുവിനെ രണ്ടുമീറ്റര്‍ ആഴത്തില്‍ കുഴിച്ചു മൂടി അതിനു മുകളില്‍ കുമ്മായം വിതറണം. തൊഴുത്തും പരിസരവും ഫോര്‍മാലിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ മറക്കരുത്. യഥാസമയം പ്രതിരോധ കുത്തിവയ്പ്പു നല്‍കിയാൽ കുറേയൊക്കെ രോഗത്തെ പ്രതിരോധിക്കാം.