പൊതുവെ 6 മാസം മുതൽ 2 വയസ്സുവരെ പ്രായമുള്ള ഉരുക്കളുടെ കട്ടികൂടിയ മാംസപേശികളിൽ, പ്രത്യേകിച്ച് തുടയിൽ, കാറ്റു കയറി വീർത്തതുപോലെ നീരു കാണിക്കുന്ന രോഗമാണിത്.
ലക്ഷണങ്ങൾ :
പെട്ടെന്നുള്ള പനി,തീറ്റ നിർത്തുക,അയവിറക്കാതിരിക്കുക, കാലിലെ തുടഭാഗത്ത് കാറ്റുകയറിയതുപോലെ വേദനയുള്ള നീരും ഒപ്പം തൊടുമ്പോൾ ചൂടും അനുഭവപ്പെടുക, ചില സന്ദർഭങ്ങളിൽ നീര് തോൾ ഭാഗത്തെക്കും നെഞ്ചിലേക്കും വ്യാപിക്കുക,നീരു നിമിത്തം നടക്കാൻ ബുദ്ധിമുട്ടായിരിക്കുക, നീരു ഭാഗത്ത് ഞെക്കുമ്പോൾ വായു ഉള്ളിലുള്ള പോലെയുള്ള ശബ്ദം കേൾക്കുക എന്നിവയാണ്
രോഗ ലക്ഷണങ്ങൾ.
ചികിത്സ : രോഗം കണ്ടുപിടിക്കാൻ വൈകുന്നത് ചികിത്സയുടെ വിജയസാധ്യത കുറയ്ക്കുന്നു. കൃത്യസമയത്ത് ആന്റിബയോട്ടിക്കുകൾ നൽകുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം.
പ്രതിരോധം:
രോഗം തടയാൻ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്.
രോഗം സ്ഥിരമായി കാണപ്പെടുന്ന പ്രദേശങ്ങളിൽ വാക്സിനേഷൻ നിർബന്ധമായും നൽകണം.
ആറ് മാസം മുതൽ രണ്ട് വയസ്സ് വരെയുള്ള പശുക്കിടാങ്ങൾക്കാണ് സാധാരണയായി വാക്സിനേഷൻ നൽകുന്നത്.