ആംഫിസ്റ്റോമം: പാരാംഫിസ്റ്റോമം സെർവി എന്ന വിരയാണ് കന്നുകാലികളിൽ ഈ രോഗമുണ്ടാക്കുന്നത്.ഇവ ജലസ്രോതസ്സുകൾ, ജലസേചന ചാലുകൾ, ചതുപ്പുകൾ, അണക്കെട്ടുകളുടെ അരികുകൾ,പാടങ്ങൾ എന്നിവിടങ്ങളിൽ സസ്യജാലങ്ങളോട് ചേർന്ന് കാണപ്പെടുന്നു. ഇവിടെ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ മൃഗങ്ങളിൽ രോഗം പകരുന്നു.
ഫാസിയോള:കരൾ ഫ്ലൂക്ക്,ഫാസിയോലിയാസിസ് എന്നിങ്ങനെ അറിയപ്പെടുന്ന ഈ രോഗം ഫാസിയോള ഹെപ്പാറ്റിക്ക എന്ന ഫ്ലൂക്ക് മൂലമുണ്ടാകുന്നതാണ്. ഫാസിയോള ജിഗാന്റിക്ക, ഫാസിയോള മാഗ്ന എന്നിവയും കന്നുകാലികളിലും ആടുകളിലും രോഗമുണ്ടാക്കുന്നു. ലാർവകളാൽ മലിനമായ വെള്ളമോ മറ്റ് ജലസസ്യങ്ങളോ കഴിക്കുന്നതിലൂടെയാണ് രോഗബാധയേൽക്കുന്നത് .
രണ്ടു രോഗങ്ങളുടെയും ലക്ഷണങ്ങൾ : ഭക്ഷണം കഴിക്കാൻ വിമുഖത, വിശപ്പില്ലായ്മ,അലസത, ശരീരഭാരം കുറയുക, ദുർഗന്ധം വമിക്കുന്ന വയറിളക്കം, രക്തംകലർന്ന ചാണകം, പാലുത്‌പാദനം കുറയുക, ചെനപിടിക്കാതിരിക്കുക, നിർജലീകരണം,വിളർച്ച, താടിയെല്ലിനു താഴെ ദ്രാവകത്തിന്റെ രൂപത്തിലുള്ള നീർവീക്കം.