September 22, 2026
ഒരു പശു സംരക്ഷകൻ്റെ അഭിമാന നിമിഷങ്ങളിലൂടെ…

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷനിലെ നാൽപ്പത്തിയെട്ടോളം വെറ്ററിനറി ഡോക്ടർമാർ അമൃതധാര ഗോശാല സന്ദർശിച്ചു.ഫാം കൺസൾട്ടൻസി ട്രെയിനിങ്ങിന്റെയും ഫാം വിസിറ്റിന്റെയും ഭാഗമായി ഉച്ചയ്ക്ക് എത്തിയ സംഘം വൈകുന്നേരം 5:30 വരെ ഗോശാലയിൽ ചിലവഴിച്ചു.

ഇത്രയധികം ഇനം നാടൻ പശുക്കളെ ഒന്നിച്ച് ഒരിടത്ത് ഇതുവരെ കണ്ടിട്ടില്ലെന്ന വെറ്റിന റി ഡോക്ടർമാരുടെ വാക്കുകൾ കേട്ടപ്പോൾ വലിയ അഭിമാനം തോന്നി. ഗോശാലയിലെ ശുചിത്വം,ചിട്ടയായ പ്രവർത്തനരീതികൾ, യാതൊരുവിധ ദുർഗന്ധവുമില്ലാത്ത ചാണക സംസ്ക്കരണ സംവിധാനം എന്നിവയെ പ്രത്യേകം അഭിനന്ദിക്കാനം അവർ മറന്നില്ല…

 

Spread the love