July 17, 2026
പശുവിന് ശ്വാസം മുട്ടാറുണ്ടോ ?

വലിയ കഷണങ്ങൾ അടങ്ങിയ പുല്ലോ സൈലേജോ,
വായയെ വയറുമായി ബന്ധിപ്പിയ്ക്കുന്ന അന്നനാളത്തിൽ തങ്ങി നില്ക്കുമ്പോഴാണ് പശുക്കൾക്ക് പൊതുവേ ശ്വാസം മുട്ടാറുള്ളത്.

സമാനമായി ഭക്ഷണ പദാർഥങ്ങൾ അളവിൽ കൂടുതലായി കഴിയ്ക്കുമ്പോൾ അവ പിണ്ഡരൂപത്തിലായി ശ്വാസനാളത്തെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്.

പശുക്കൾക്ക് ശ്വാസം മുട്ടുമ്പോൾ സ്വീകരിയ്ക്കേണ്ട നടപടികൾ :

1.പശുവിന് ശ്വാസം മുട്ടുന്നതായി സംശയിച്ചാൽ ആദ്യം നിങ്ങൾ ശാന്തത പാലിക്കുക.

2.പരിഭ്രാന്തി കാണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും.

3.പശുവിനെ ഛർദ്ദിക്കാൻ പ്രേരിപ്പിച്ചാൽ,ഇത് സ്ഥിതി കൂടുതൽ വഷളാക്കി ദഹന നാളത്തിലെ വസ്തുവിനെ കൂടുതൽ താഴേക്കു തള്ളും.

4.വായിൽ ഏതെങ്കിലും വസ്തു ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ പരുക്കേൽക്കാതെ തന്നെ അത് സുരക്ഷിതമായി നീക്കം ചെയ്യണം.

5.അടിയന്തിരമായി വിദഗ്ദ്ധ ചികിൽസ തേടാൻ ശ്രദ്ധിയ്ക്കുക.

Spread the love