കന്നുകാലികളിലും എരുമകളിലും കാണുന്ന വൈറൽ രോഗമാണ് എഫെമറൽ പനി. പ്രാണികൾ പരത്തുന്ന ഈ രോഗം സാധാരണയായി 3 ദിവസം വരെ നിലനിൽക്കും.രോഗാവസ്ഥ വളരെ സങ്കീർണമെങ്കിലും ഇതു മൂലമുള്ള മരണനിരക്ക് 1 മുതൽ 2 ശതമാനം വരെ മാത്രമേയുള്ളു.
തിരിച്ചറിയാം :
വിറയൽ,അനിയന്ത്രിതമായ കണ്ണുനീർ,വിശപ്പ് കുറയൽ എന്നിവയ്‌ക്കൊപ്പം ബൈഫാസിക് മുതൽ പോളിഫാസിക് പനി വരെ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്.
മൂക്കൊലിപ്പ്, നീർവീക്കം, ശ്വാസം മുട്ടൽ,വിഷാദം, കാഠിന്യം, മുടന്തൽ, പാൽ ഉൽപാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയും രോഗ ബാധയുടെ ഭാഗമാണ്.
പ്രതിരോധിക്കാം ചികിൽസിക്കാം :
കന്നുകാലികൾക്ക്
പൂർണ്ണ വിശ്രമം നൽകുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. സുഖം പ്രാപിച്ചാലും വീണ്ടും രോഗം വരാൻ സാധ്യതയുണ്ട് എന്നതിനാൽ കുറച്ച് ദിവസത്തേക്ക് സമ്മർദ്ദം ചെലുത്തുകയോ ജോലി ചെയ്യിക്കുകയോ അരുത്.
രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തിരമായി ഒരു മൃഗഡോക്ടറെ കണ്ട് ഉപദേശങ്ങൾ തേടുക.