August 24, 2026
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കന്നുകാലികളുടെ സുരക്ഷ ഉറപ്പാക്കാൻ

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കന്നുകാലികളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

*വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കന്നുകാലികളെ ഉയർന്നതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മുൻകൂട്ടി മാറ്റിപ്പാർപ്പിക്കുക.

*അപകടമുണ്ടാവുന്ന സാഹചര്യത്തിൽ കെട്ടിയിട്ട മൃഗങ്ങളുണ്ടെങ്കിൽ അവയെ കെട്ടഴിച്ചുവിടുക.

* വൈദ്യുതി പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും മൃഗങ്ങളെ കെട്ടിയിടരുത്.

*തൊഴുത്തിനുള്ളിൽ വൈദ്യുതി വയറുകൾ സുരക്ഷിതമായി ക്രമീകരിക്കുക ; അലക്ഷ്യമായി തൂങ്ങിക്കിടക്കാൻ അനുവദിക്കരുത്.

*മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുന്നതും മേയ്ക്കുന്നതും ഒഴിവാക്കുക.

*തൊഴുത്ത് ഉറപ്പുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമാക്കുക.

*ബലക്ഷയമുള്ളതോ തകർച്ചാ സാധ്യതയുള്ളതോ ആയ മേൽക്കൂരകൾക്കടിയിൽ കന്നുകാലികളെ പാർപ്പിക്കരുത്.

Spread the love