June 3, 2026
തീറ്റയാണോ പ്രശ്നം : ഇതാ ചില പരിഹാര മാർഗങ്ങൾ…

കന്നുകാലികൾക്ക് നൽകുന്ന പരുഷാഹാരങ്ങളായ പുല്ല്, വൈക്കോൽ, പച്ചിലകൾ എന്നിവയിൽ പൊതുവെ പോഷകങ്ങൾ കുറവാണെന്നതാണ് സത്യം.എന്നാൽ ഇവയിൽ നാരുകൾ ധാരാളമുള്ളതുകൊണ്ട് വയറു നിറയുകയും ആമാശയത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുകയും പാലിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുമെന്നതാണ് ഗുണം. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന വിഷയമാണ്.

ഇതിന് പരിഹാരമായി നമുക്കു ലഭിക്കാവുന്ന പച്ചക്കറി വേസ്റ്റുകൾ, വാഴത്തണ്ട്, മറ്റു ഉപോൽപന്നങ്ങൾ, കുള വാഴ, പായൽ, കാപ്പിച്ചണ്ടി എന്നിവയെ ആശ്രയിക്കാവുന്നതാണ്. പരുഷാഹാര ലഭ്യതകുറവ് , ഇന്ധനച്ചിലവ്, വാഹനക്കൂലി, സാന്ദ്രതക്കുറവുമൂലമുള്ള ബുദ്ധിമുട്ട്, സ്ഥലപരിമിതി എന്നിവയാണ് കർഷകർ നേരിടുന്ന മറ്റു വെല്ലുവിളികൾ.

ഇതിനു പരിഹാരമായി പരുഷാഹാരങ്ങളെ ചെറുതായി നുറുക്കി സാന്ദ്രീകരിച്ച് ബ്ലോക്കുകൾ നിർമ്മിക്കാം. ഇവ കുറഞ്ഞ സ്ഥലത്ത് പൂപ്പൽ വരാതെ സൂക്ഷിക്കാൻ കഴിയും. വാഹനക്കൂലി എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.

Total Mixed Ration ( TMR) Block എങ്ങിനെ തയ്യാറാക്കാം ?
പരുഷാഹാരവും ഖരാഹാരവും, നിശ്ചിത അനുപാതത്തിൽ കുഴച്ച് ബ്ലോക്കുകൾ നിർമ്മിക്കാം. ഇതുവഴി ഖരാഹാരത്തിന്റെയും പരുഷാഹാരത്തിന്റെയും അനുപാതവും നിയന്ത്രിക്കാനാവും. രുചികരമല്ലാത്തതും എന്നാൽ പോഷകഗുണമേറിയതുമായ വസ്തുക്കളെയും ഇത്തരം തീറ്റയിൽ ഉൾപ്പെടുത്താവുന്നതാണ്.

Spread the love