June 1, 2026
പശുക്കൾക്ക് മുരിങ്ങയില നൽകിനോക്കൂ… ഗുണമറിയാം

പാലുല്പാദന വർദ്ധനവിനും പോഷക സുരക്ഷക്കും വേണ്ടി ധാരാളം ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ പശുക്കൾക്ക് മുരിങ്ങയില നൽകിവരുന്നു.

സമ്പുഷ്ടമായി മാംസ്യവും കാൽസ്യവും അടങ്ങിയിരിയ്ക്കുന്നു എന്നതിനാലാണ് കർഷകർ കാലിത്തീറ്റയ്ക്ക് ബദലായി മുരിങ്ങയില നൽകുന്നത്.

20% മാംസ്യവും 1.48 % കാൽസ്യവും അടങ്ങിയിരിയ്ക്കുന്നതിന് പുറമേ സിങ്ക്, ഇരുമ്പ്, കോപ്പർ,പൊട്ടാസ്യം,സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മുരിങ്ങയിലയെ സമ്പന്നമാക്കുന്നു.

സ്ഥിരമായി മുരിങ്ങയില കഴിയ്ക്കുന്ന പശുക്കൾക്ക് ഒരുവർഷം നൽകുന്ന കാൽസ്യം പൊടിയിൽ രണ്ട് കിലോ വരെ കുറയ്ക്കാം.

16 ശതമാനത്തിലേറെ നാരുകളും 4 ശതമാനത്തോളം കൊഴുപ്പും അടങ്ങിയ മുരിങ്ങയിലയുടെ തണ്ടും പശുക്കൾക്ക് പ്രിയങ്കരമാണ്.

മുരിങ്ങയിലയോടൊപ്പം ചെടിയുടെ ഇളം തണ്ടുകളും പശുക്കൾക്ക് നൽകുന്നതോടെ പാലുല്പാദനം ഇരട്ടിയാകും. കൂടാതെ പാലിന് കൊഴുപ്പ് വർദ്ധിയ്ക്കാനും ഇത് സഹായിയ്ക്കും.

Spread the love