കേരള ഡയറി വികസന വകുപ്പിന്റെ കീഴിലുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് ക്ഷീര സന്ത്വനം.
പാൽ കർഷകർക്ക് ആരോഗ്യ-അപകട- ജീവൻ ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
നേട്ടങ്ങൾ :
ക്ഷീരശ്രീ പോർട്ടൽ വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസിന് ഒരു ലക്ഷം വരെ പരിരക്ഷയും അപകടമരണം അല്ലെങ്കിൽ സ്ഥിരമായ വൈകല്യം സംഭവിച്ചാൽ വലിയ സാമ്പത്തിക സഹായവും ലഭ്യമാണ്.
.കർഷകരുടെ മക്കൾക്കും അംഗങ്ങളാവാം.
.ആശുപത്രി ചികിത്സയ്ക്കായി 1,00,000 വരെ പരിരക്ഷ.
.മുൻപ് ഉണ്ടായിരുന്ന രോഗങ്ങൾക്ക് 50,000 വരെ കവറേജ്.
.അപകടമരണം അല്ലെങ്കിൽ സ്ഥിര വൈകല്യം സംഭവിച്ചാൽ ഏഴ് ലക്ഷം വരെ പരിരക്ഷ.
.സ്വാഭാവിക മരണത്തിനും പരിരക്ഷ.
മാനദണ്ഢങ്ങൾ :
.ഡയറി സഹകരണ സംഘങ്ങളിൽ രജിസ്റ്റർ ചെയ്ത,18 മുതൽ 80 വയസ്സ് വരെയുള്ള സജീവ പാൽ കർഷകരാവണം.
.അപകടത്തിൽ കർഷകൻ മരിച്ചാൽ മക്കൾക്ക് വിദ്യാഭ്യാസ സഹായമായി അമ്പതിനായിരം രൂപ വരെ ലഭിക്കും.
അപേക്ഷിക്കാം :
ക്ഷീരശ്രീ പോർട്ടൽ വഴി കർഷകർ രജിസ്റ്റർ ചെയ്ത്
പ്രാദേശിക ഡയറി സഹകരണ സംഘങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകൾ: കർഷകന്റെ വിവരങ്ങൾ, കന്നുകാലികളുടെ വിവരങ്ങൾ,ബാങ്ക് വിവരങ്ങൾ എന്നിവ കൃത്യമായി നൽകണം.