June 3, 2026
പശു വളർത്തലിന് അഞ്ച് സർക്കാർ പദ്ധതികൾ…

1.ക്ഷീരഗ്രാമം :
തിരഞ്ഞെടുത്ത 40 ഗ്രാമപഞ്ചായത്തുകളിൽ ജനകീയാസൂത്രണ പദ്ധതി വിഹിതം കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്.
ഒരു യൂണിറ്റിന് 25 ലക്ഷം രൂപ സബ്സിഡിയുണ്ട്.

2.കിടാരി പാർക്ക് യൂണിറ്റ്:കിടാരികളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്നതിനും സർക്കാരിന്റെ പദ്ധതി ഗുണഭോക്താക്കൾക്കു വിൽപന നടത്തുന്നതിനുമായി വ്യക്തികൾ, ഗ്രൂപ്പുകൾ, ക്ഷീരസംഘങ്ങൾ എന്നിവർക്കുള്ള പദ്ധതിയാണിത്. ഒന്നാം ഘട്ടമായി 9 ലക്ഷം രൂപയും രണ്ടാം ഘട്ടമായി 6 ലക്ഷം രൂപയും സബ്സിഡി ലഭിക്കും.50 കിടാരികളും അനുബന്ധ ഘടകങ്ങളും അടങ്ങുന്നതാണ് ഒരു യൂണിറ്റ്.

3.തീറ്റപ്പുൽകൃഷി : തീറ്റപ്പുൽ ഉൽപാദനത്തിനും സംരക്ഷണത്തിനും സഹായം നൽകുന്ന പദ്ധതി.20 സെന്റിന് മുകളിൽ 28,000 രൂപയും 20 സെന്റിൽ താഴെ 19,390 രൂപയും സഹായം ലഭ്യമാവും.

(ശ്രദ്ധിക്കുക : മേൽപ്പറഞ്ഞ മൂന്ന് പദ്ധതികൾക്കും ക്ഷീരശ്രീ പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.)

4.ക്ഷീരലയം : തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കമ്മ്യൂണിറ്റി തൊഴുത്തിൽ 10 പശുക്കളെ വളർത്താൻ സഹായം നൽകുന്ന പദ്ധതിയാണിത്. യൂണിറ്റൊന്നിന് 11 ലക്ഷം രൂപ സബ്സിഡിയുണ്ട്.

5.ക്ഷീരതീരം: മത്സ്യത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ എന്നിവരുടെ ഉന്നമനത്തിനുള്ള വ്യക്തിഗത പദ്ധതി. യൂണിറ്റൊന്നിന് 1,29,000 രൂപ സബ്സിഡി ലഭിക്കും.2 പശുക്കളും അനുബന്ധഘടകങ്ങളും അടങ്ങുന്നതാണ് ഒരു യൂണിറ്റ്.

(മേൽപ്പറഞ്ഞ അവസാന രണ്ടു പദ്ധതികൾക്കും ക്ഷീരവികസന യൂണിറ്റ് മുഖേന അപേക്ഷിക്കണം)

Spread the love