April 19, 2026
കൊളസ്ട്രോൾ രോഗികളുടെ ശ്രദ്ധക്ക് : ‘ഈ നെയ്യ്’ നിങ്ങൾക്കും കഴിക്കാം !??

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച്
നെയ്യ് കഴിക്കാതിരുന്നവർക്ക് നാടൻ പശുവിൻ്റെ നെയ്യ് ധൈര്യപൂർവ്വം കഴിക്കാമെന്ന് വ്യക്തമാക്കുകയാണ് വിദഗ്ദർ.

നമ്മുടെ നാടൻ പശുക്കൾ നല്കുന്ന പാൽ,ഗോമൂത്രം,ചാണകം,പാലിൽ നിന്നുള്ള മോര്,നെയ്യ് എന്നിവയ്ക്ക് ഏറെ ഔഷധമൂല്യവും രോഗശമന ശേഷിയുമുണ്ട്.

നാടൻ പശുക്കളുടെ പാലും നെയ്യും ഏറെ ആരോഗ്യദായകങ്ങളാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ചരകസംഹിത ഇക്കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു.

പശുവിൻ നെയ്യ് വളർച്ചയ്ക്കും ശിശുക്കളിൽ തലച്ചോർ വികസിക്കുന്നതിനും നല്ലതാണ്.
നെയ്യ് സ്ഥിരമായി കഴിക്കുന്നതിലൂടെ നല്ല കൊഴുപ്പ് (എച്ച്.ഡി.എൽ കൊളസ്ട്രോൾ)വർദ്ധിക്കുന്നു.
കൂടാതെ ദഹനശേഷി കൂട്ടി കൊഴുപ്പിൽ അലിയുന്ന വൈറ്റാമിനുകളുടെ ആഗിരണം സുഗമമാക്കുന്നു.

ഏവർക്കും കഴിക്കാവുന്ന ആന്റി ഏജിംഗ് സസ്യാഹാരമായ നാടൻ പശുവിൻ്റെ നെയ്യ് ത്വക്കിന് നല്ലൊരു ലേപനമാണ്.

Spread the love