കന്നുകാലികളുടെ ശരീരത്തിൽ ഉപ്പിന്റെ അളവു വർദ്ധിക്കുക വഴിയുണ്ടാകുന്ന രോഗമാണ് സാൾട്ട് പോയിസനിങ്.
സാൾട്ട് ടോക്സിസിറ്റി, ഹൈപ്പർ നേടീമിയ,വാട്ടർ ഡെപ്രിവേഷൻ,സോഡിയം അയൺ ഇൻടോക്സിക്കേഷൻ എന്നീ പേരുകളിലും ഈ രോഗാവസ്ഥ അറിയപ്പെടുന്നു.
കാരണങ്ങൾ: കന്നുകാലികൾ വെള്ളം കുടിക്കുന്നതു കുറയുകയോ തീരെ ഇല്ലാതാകുകയോ ചെയ്യുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ സോഡിയം നിയന്ത്രണം നടക്കാതെവരും.അതിന്റെ അംശം വളരെ കൂടുന്നതോടെ മരണം വരെയുണ്ടാകാം.
ഉപ്പു കലർന്ന പ്രദേശങ്ങളിൽ മേച്ചിലിനായി വിടുകയും വെള്ളം കുടിക്കാനുള്ള സൗകര്യം ഇല്ലാതെ വരികയോ മലിനജലം കുടിക്കുകയോ ചെയ്താലും ഈ രോഗമുണ്ടാകാം.
സോഡിയംക്ലോറൈഡ് നിയന്ത്രണം നടക്കാതെ വന്ന് വളരെ കൂടുന്നതോടെ മരണം വരെയുണ്ടാവുകയും ചെയ്യുന്നു.
ഉപ്പു കലർന്ന പ്രദേശങ്ങളിൽ മേച്ചിലിനായി വിടുമ്പോൾ വെള്ളം കുടിക്കാനുള്ള സൗകര്യം ഇല്ലാതെ വരികയോ മലിനജലം കുടിക്കുകയോ ചെയ്താലോ ഈ രോഗമുണ്ടാകാം.
ലക്ഷണങ്ങൾ: വായിൽനിന്ന് അമിതമായി ഉമിനീർ ഒലിക്കുക,അമിതദാഹം, വയറുവേദന, വയറിളക്കം, കോച്ചിപ്പിടിക്കല്‍, ഭാഗിക വാതലക്ഷണം, പിൻകാലുകൾ വലിച്ചുനടക്കല്‍, കുളമ്പ് മടങ്ങിയിരിക്കല്‍, കാഴ്ചക്കുറവ് എന്നിവയെല്ലാം ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്.