പശുക്കളെ പരിചരിയ്ക്കുന്നവർ പലപ്പോഴും നാട്ടു മാർഗങ്ങൾ തേടാറുണ്ട്. ഇതാ അതിൽ ചിലത്…
1.പരിഹരിയ്ക്കാം കാൽസ്യത്തിന്റെ അഭാവം :
പ്രസവത്തോട്
അനുബന്ധിച്ച് പശുവിന് പലപ്പോഴും കാൽസ്യത്തിന്റെ കുറവുണ്ടാകാറുണ്ട്. ഇത് പരിഹരിയ്ക്കാനായി പ്രസവം കഴിഞ്ഞാലുടൻ രണ്ട് ദിവസം ഒരു ബോട്ടിൽ വീതം കാൽ കപ്പ് ജൽ ഗ്ലൂക്കോഫൈഡ് ചൂടുവെള്ളത്തിലോ കലക്കി കൊടുത്താൽ നല്ലതാണ്.
2.പാൽപ്പനി പ്രതിരോധിയ്ക്കാം :
പ്രസവശേഷം പശുവിനുണ്ടാകുന്ന പനിയാണ് പാൽപ്പനി.
ഇതിനുള്ള
പ്രതിരോധ മരുന്നാണ് മെറ്റാബോളെറ്റ്മിക്സ്. പ്രസവ ദിവസത്തിന് ഇരുപത് ദിവസം മുൻപ് തന്നെ ആരംഭിച്ച് പ്രസവ ദിവസം വരെ രാവിലെയും വൈകിട്ടും 50 ഗ്രാം വീതം മെറ്റാബാളെറ്റ് മിശ്രിതം നൽകിയാൽ നല്ലതാണ്.
3.മറുപിളള വേഗം വീഴും :
പ്രസവ ശേഷം മറുപിളള വേഗം വീഴുന്നതിന് 100 ഗ്രാം റിപ്ലാന്റാ ശർക്കരയിൽ കുഴച്ച് നൽകിയാൽ നല്ലതാണ്.
പ്രസവിച്ച പശുവിന് മൂന്നു ദിവസം ഗ്ലൂക്കോഫെഡും നൽകണം.
4.ഉദരവ്യാധികൾ കുറയ്ക്കാം :
കായം,കുരുമുളക്, ഇഞ്ചി, വെളുത്തുളളി,സോഡാപൊടി എന്നിവ മിക്സിയിൽ അടിച്ച് വെളളം ചേർത്ത് 100 മില്ലി ആക്കി കൊടുത്താൽ ഉദര വ്യാധികൾ കുറയ്ക്കാനാവും.
5.അകിട് വീക്കം എന്ന വില്ലൻ :
പശുക്കളിലെ അകിട് വീക്കം പലപ്പോഴും കർഷകരെ പ്രതിസന്ധിയിലാക്കാറുണ്ട്.
കറ്റാർവാഴ, ചങ്ങലം, പരണ്ട, മഞ്ഞൾപൊടി, ചുണ്ണാമ്പ് എന്നിവ മിക്സിയിൽ അടിച്ച് അകിടിൽ നാലഞ്ചു പ്രാവശ്യമായി പുരട്ടണം. അതുപോലെ അഞ്ച് മിനിട്ട് ഇടവിട്ട് പാൽ കെട്ടി നിൽക്കാതെ പിഴിഞ്ഞു കളയാനും ശ്രദ്ധിയ്ക്കണം.