ക്ഷീര മേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി- നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി.
ഇതു വഴി പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കുന്നു.
കർഷകർക്ക് തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.ഗോസമൃദ്ധി -നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതിയില്‍ ഒരു വര്‍ഷം,മൂന്നു വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളിൽ നിന്ന്,കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം പോളിസികള്‍ തിരഞ്ഞെടുക്കാം.
രണ്ടു മുതൽ പത്തു വയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. സങ്കരയിനം പശുക്കൾക്കും മറ്റു നാടൻ ജനുസ്സ് പശുക്കൾക്കുംപദ്ധതിയിൽ പരിരക്ഷ ലഭ്യമാവും.