സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനൽ ലൈവ് സ്റ്റോക് മിഷൻ(എൻഎൽഎം)പദ്ധതിക്കും ഇപ്പോൾ അപേക്ഷിക്കാം.
ഉരുക്കൾക്കും ഉടമകൾക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ ഗോ സമൃദ്ധിയിൽ ; കന്നുകാലികളുടെ
ആകസ്മിക മരണം, ഉൽപാദനക്ഷമതയിലും പ്രത്യുൽപാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ നികത്തുന്നതിനായി കർഷകർക്കു സുസ്ഥിര വരുമാനം ഉറപ്പാകുന്നു.
കന്നുകാലി ഇൻഷുറൻസിനോടൊപ്പം ഉരുവിന്റെ ഉടമസ്ഥന് അപകടഇൻഷുറൻസ് ആനുകൂല്യവുമുണ്ട്.
ഗോ സമൃദ്ധി പദ്ധതി വഴി പശുക്കൾക്കും എരുമകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
2 വയസ്സു മുതൽ 10 വയസ്സുവരെയുള്ള, ഉൽപാദനം കൂടുതലുള്ള (ദിവസവും 7ലീറ്ററിലധികം) സങ്കരയിനം കന്നുകാലികൾ, ഒരു ലീറ്ററിലധികം പാലുൽപാദനമുള്ള തദ്ദേശീയഇനങ്ങൾ, ഗ൪ഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിലുള്ള കിടാരികൾ എന്നിവയെപദ്ധതിയിലൂടെ ഇൻഷുർ ചെയ്യാം.
ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി സമീപത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. പദ്ധതിയിൽ ചേരുന്നതിനു ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് : 0471-2303683