അത്യുത്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം, ഉത്‌പാദന ക്ഷമതയിലും പ്രത്യുത്‌പാദന ക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവയിൽ കർഷകന് അതിജീവനം നൽകാൻ മൃഗസംരക്ഷണ വകുപ്പിൻ്റെ ഇൻഷൂറൻസ് പദ്ധതി.
അസുഖം ബാധിച്ച് പശു ചത്താലോ രോഗബാധിതമായാലോ കർഷകന് 60000-65000 രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പ്രകൃതിക്ഷോഭത്താലുള്ള ഉരു നഷ്ടത്തിനും ഈ പദ്ധതിക്കുകീഴിൽ പരിരക്ഷയുണ്ട്.
ഉടമയായ കർഷകനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.അപകടമരണം,പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്ക് അഞ്ചുലക്ഷംവരെയാണ് ലഭിക്കുക. അഞ്ചുലക്ഷം രൂപയ്ക്ക് വെറും 100 രൂപ കർഷകൻ പ്രീമിയമായി അടച്ചാൽ മതി.
65000 രൂപ മതിപ്പു വിലയുള്ള ഉരുക്കൾക്ക് ഒരുവർഷ പദ്ധതിയിൽ 437 രൂപയും മൂന്നുവർഷ പദ്ധതിയിൽ 1071 രൂപയുമാണ് പ്രീമിയം നിരക്ക്.85 ശതമാനം സബ്‌സിഡിയോടു കൂടിയ തുകയാണിത്. ഒരുവർഷ പദ്ധതിയിൽ കുറഞ്ഞത് 2320 ഉരുക്കളെയും മൂന്നുവർഷ പദ്ധതിയിൽ കുറഞ്ഞത് 400 ഉരുക്കളെയും ആദ്യഘട്ടത്തിൽ ഇൻഷുർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.