June 3, 2026
ക്ഷീരരത്ന,ക്ഷീരപ്രതിഭ കർഷക പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ ഓഫ് കേരള ഈ വർഷം സംസ്ഥാനത്തെ മികച്ച മാതൃകാ ക്ഷീര കർഷകനെയും ചെറുകിട മാതൃകാ ക്ഷീര സംരംഭകനെയും പുരസ്ക്കാരം
നൽകി ആദരിക്കുന്നു.

കിടാരികളും പശുക്കളും ഉൾപ്പെടെ പത്തുവരെ എണ്ണം പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീര സംരംഭകനെയുമാണ് സംസ്ഥാന തല അംഗീകാരത്തിനായി തിരഞ്ഞെടുക്കുന്നത്.

മാതൃകാ ക്ഷീരകർഷകന് ക്ഷീര രത്ന പുരസ്കാരവും, മാതൃക ചെറുകിട ക്ഷീര സംരംഭകന് ക്ഷീരപ്രതിഭ പുരസ്‌കാരവും നൽകും.

അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ നിന്നോ
9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്സാപ്പ് നമ്പറുകൾ വഴിയോ ലഭിക്കുന്നതാണ്.

സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ട‌റുടെയോ ശുപാർശയോടെയുള്ള
അപേക്ഷകൾ ivaaward@gmail.com എന്ന മെയിലിലേക്കോ/ തപാൽ(സ്പീഡ് പോസ്റ്റ്) വഴിയോ
ഡോ.വി.കെ.പി. മോഹൻകുമാർ, ജനറൽസെക്രട്ടറി, ഐ.വി.എ.കേരള, വെങ്ങാലിൽ, തിരുനാവായ,മലപ്പുറം – ജില്ല -676301 എന്ന വിലാസത്തിലേക്കും അപേക്ഷകൾ അയക്കാവുന്നതാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2025
നവംബർ 10.

Spread the love