June 3, 2026
കച്ചിയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കന്നുകാലികൾക്ക് വേണ്ടി കച്ചി അഥവാ ‘ഹേ’ ഉണ്ടാക്കുമ്പോൾ നല്ല ശ്രദ്ധ തന്നെ കൊടുക്കണം. കച്ചിയാക്കാൻ ഉദ്ധേശിക്കുന്ന ചെടി പുഷ്പിക്കുന്നതിന് മുമ്പ് തന്നെ മുറിക്കണം. ഇല പൊഴിഞ്ഞു പോവാത്ത തരത്തിലുള്ളതും, ജലാംശം കുറഞ്ഞതുമായ ഗിനിപ്പുല്ല്, കോംഗോ സിഗ്നൽ,സിഗ്നൽ എന്നിവയാണ് കച്ചിയാക്കാൻ യോജിച്ചത്.
തറയിൽ നിരത്തുക,മൂക്കാലികളിൽ കയറ്റി വെയ്ക്കുക,വേലിയിൽ തൂക്കിയിടുക തുടങ്ങിയ മാർഗങ്ങളിലൂടെ പുല്ല് ഉണക്കിയെടുക്കാം.നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കാതെ ഇവ ഉണക്കാനായാൽ വളരെ നല്ലതാണ്.കച്ചിയിലെ ഈർപ്പം 15 ശതമാനത്തിൽ അധികമാവാതെ ഗുണം നിലനിർത്താൻ ശ്രദ്ധിക്കണം.

Spread the love