June 2, 2026
കുള്ളൻ പശുക്കൾക്ക് സംരക്ഷണം : ഡോക്ടറെ ആദരിച്ച് സർക്കാർ

കാസർക്കോടൻ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കിയ ഡോക്ടർക്ക് സർക്കാർ വക സദ്സേവന പത്രം.കാസർക്കോടൻ കുള്ളൻ പശുക്കളുടെ സുസ്ഥിര സംരക്ഷണത്തിനായി സർക്കാർ മേഖലയിൽ പരിരക്ഷണ കേന്ദ്രമൊരുക്കിയ ഉദുമ വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബുവിനാണ് പുരസ്ക്കാരം ലഭിച്ചത്. കർണാടകത്തിലും കേരളത്തിലുമായി പരന്നുകിടക്കുന്ന തുളുനാടിന്റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും, ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർക്കോട് കുള്ളൻ. ചെറിയ ഇനം പൈക്കൾ.

സങ്കരയിനം പശുക്കൾ വ്യാപകമായെങ്കിലും ഇന്നും ഒട്ടേറെ കർഷകർ തനത് ശൈലിയിൽ ജില്ലയിൽ ഈ കുറിയ ഇനം പൈക്കളെ വംശനാശത്തിനു വിട്ടുനൽകാതെ വളർത്തി സംരക്ഷിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ എണ്ണത്തെ സംരക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് പത്തനംതിട്ട ജില്ലയിലെ എഴുമാറ്റൂർ അമൃതധാര പശു സംരക്ഷണ കേന്ദ്രം. ഔഷധ മൂല്യമുള്ള ഇവയുടെ പാലിനും പാലുൽപ്പന്നങ്ങൾക്കുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ ഡിമാൻഡും നിലനിൽക്കുന്നു. അടയ്ക്ക ഉൾപ്പെടെയുള്ള തുളുനാട്ടിൽ വ്യാപകമായ കാർഷികവിളകളുടെ വളർച്ചയ്ക്ക്,കർഷകർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ജൈവ വള സ്രോതസാണ് കാസർക്കോട് കുള്ളൻ പശുക്കൾ.

Spread the love