കാലിത്തീറ്റയും ചികിത്സാ ചെലവും താങ്ങാനാവാതെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് കുറഞ്ഞ വിലയില്‍ ഗുണനിലവാരമേറിയ ജനറിക് മൃഗചികിത്സാ മരുന്നുകളും കാലിത്തീറ്റയും ലഭ്യമാക്കുന്ന പശു ഔഷധി പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.
ആയുര്‍വ്വേദ മരുന്നുകളും നാടന്‍ ചികിത്സാ മരുന്നുകളും സൗജന്യമായി ഇനി മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുമെന്നാണ് പദ്ധതി നല്‍കുന്ന ഉറപ്പ്.ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പോലെ തന്നെ പശു ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആരംഭിക്കും.
പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ (പിഎംകെഎസ്‌കെ), സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് ഇവയുടെ പ്രവര്‍ത്തനം.