June 3, 2026
നേടാം ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’

മൃഗസംരക്ഷണമേഖലയിലെ എല്ലാ കർഷകരുടെയും പ്രയോജനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’കരസ്ഥമാക്കാം.

പ്രയോജനങ്ങൾ :

കന്നുകാലി ഉടമകൾക്ക് 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.ഇതിൽ 1. 6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈടോ/ഗ്യാരണ്ടിയോ ആവശ്യമില്ല.4 % പലിശനിരക്കിൽ വായ്പ ലഭിക്കും. കന്നുകാലി ഉടമകൾ വായ്പാ തുകയും പലിശയും അഞ്ചു വർഷത്തിനകം തിരിച്ചടച്ചാൽ മതി.

അപേക്ഷിക്കാനുള്ള അർഹത :

1.കർഷകർ, ക്ഷീര കർഷകർ,വ്യക്തിഗത അല്ലെങ്കിൽ സംയുക്ത വായ്പക്കാർ,ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സ്വയം സഹായ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ളവർ വളർത്തുന്ന ആട്, ചെമ്മരിയാട്, കോഴി, പന്നി, മുയൽ എന്നിവയെ സ്വന്തംഷെഡുകളിലോ, പാട്ടത്തിനോ, വാടകയ്ക്കോ എടുത്ത് നടത്തിക്കുന്നവർക്കെല്ലാം ഈ കാറ്റഗറിയിലെ വായ്പയ്ക്ക് അർഹതയുണ്ട്.

Spread the love