June 3, 2026
എലിപ്പനി പശുക്കളേയും ബാധിക്കാം

എലിപ്പനി മനുഷ്യരെ മാത്രമല്ല പശുക്കളേയും ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എലികളുടെ മൂത്രത്തില്‍ കാണപ്പെടുന്ന അണുക്കള്‍ ; വെള്ളം,തീറ്റ എന്നിവ വഴിയോ ശരീരത്തിലെ മുറിവുകളിലുടെയോ ശരീരത്തിനകത്ത് എത്തിയാല്‍ പശുവടക്കമുള്ള മൃഗങ്ങളില്‍ എലിപ്പനിക്ക് കാരണമാകും.
ശക്തമായ പനി, ചുവന്ന ശ്ലേഷ്മ സ്തരങ്ങള്‍, ഗര്‍ഭമലസല്‍ എന്നിവയെല്ലാം എലിപ്പനി രോഗത്തില്‍ കണ്ടുവരുന്നു. കറവപ്പശുക്കളില്‍ അകിടു വീക്കത്തിനും, പാലിന്‍റെ നിറം ഇളം ചുവപ്പായി വ്യത്യാസപ്പെടുന്നതിനും രോഗം കാരണമാവും. അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ നൽകണം.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള രോഗമായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതും നിർബന്ധമാണ്.
ഗര്‍ഭം അലസിയതിന്‍റെ അവശിഷ്ടങ്ങളും മറ്റും ഉണ്ടെങ്കിൽ, അത് കൈയ്യുറ മാത്രം ഉപയോഗിച്ച് കൈകാര്യം ചെയ്യുക. നല്ല കുടിവെള്ളം ലഭ്യമാക്കാനും തീറ്റസാധനങ്ങള്‍ ശുചിയായി സൂക്ഷിക്കാനും തൊഴുത്തിലും പരിസരങ്ങളിലും എലികളെ നിയന്ത്രിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

Spread the love