പശുക്കളിൽ കീട നിയന്ത്രണ ലേപനങ്ങള്‍ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
.ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അതേ അളവിലും ഗാഢതയിലും ചേര്‍ത്ത് മാത്രം പ്രയോഗിക്കുക.
.ഉച്ച കഴിഞ്ഞുള്ള കറവയ്ക്ക് ശേഷം പശുവിനെ വൃത്തിയായി കുളിപ്പിച്ച ശേഷം മാത്രം കീടനിയന്ത്രണ ലേപനങ്ങള്‍ തളിക്കുക.
.കറവയ്ക്ക് മുന്‍പായി അകിടും പിന്‍ഭാഗവും മാത്രം വൃത്തിയായി കഴുകുക.
.പിറ്റേ ദിവസം രാവിലെ വരെ ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടത് മരുന്നിന്‍റെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്.
.ലേപനങ്ങള്‍ തളിച്ച ശേഷം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും പശുവിനെ തണലില്‍ നിർത്തണം.
.പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ചതിന്‍റെ രണ്ട് ഇരട്ടി ഗാഢതയില്‍ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് തൊഴുത്തിലും പരിസരത്തും തളിക്കണം.