June 3, 2026
കറവക്കാലത്തെ രോഗങ്ങൾക്ക് പരിഹാരമുണ്ട്

കറവക്കാലത്ത് പശുക്കൾക്ക് വരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അകിടുവീക്കം.

പാലുൽപാദനം നല്ലരീതിയിൽ കുറയാൻ കാരണമാകുന്ന അകിടുവീക്കത്തിന്റെ ലക്ഷണങ്ങൾ. അകിടിലെ വേദനയും നീരും ഒപ്പം മുലക്കാമ്പ് വീർത്തു വരുന്നതുമാണ്.കൂടാതെ പനി, അകിടിൽ പഴുപ്പ്, വേദന,വിശപ്പില്ലായ്മ തുടങ്ങിയവയും കന്നുകാലികൾക്ക് അനുഭവപ്പെടാറുണ്ട്.

പാൽ വെള്ളം പോലെ ആകുകയോ പാൽനിറം മഞ്ഞയോ റോസ് ആകുകയോ ചെയ്യുന്നത് കണ്ടാൽ വൈകാതെ ചികിത്സ നടത്തണം.

ബാക്ടീരിയ, കുമിൾ,വൈറസ് തുടങ്ങിയവയാണ് രോഗമുണ്ടാക്കുന്നത്.
വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് രോഗാണുക്കൾ മുലകാമ്പിലൂടെ പ്രവേശിക്കുന്നതാണ് രോഗ കാരണം.

പ്രതിരോധിക്കാം :

ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് അകിട് നന്നായി കഴുകണം. വേദനയും നീരും കുറയുന്നതിനായി മാഗ്സൾഫ് ഗ്ലിസറിൻ കുഴമ്പോ വിനാഗിരിയിൽ ചോക്കുപൊടി ചാലിച്ച കുഴമ്പോ ഇടയ്ക്കിടെ തേച്ചു കൊടുക്കുന്നത് ഗുണം ചെയ്യും.

കൂടാതെ പച്ച മഞ്ഞൾ, കറി ഉപ്പ്, നാരകത്തിന്റെ ഇല എന്നിവ സമം ചേർത്ത് അരച്ച് കുഴമ്പാക്കി പുരട്ടുന്നതും നല്ലതാണ്.

രോഗമുള്ള പശുക്കളെ തൊഴുത്തിൽ നിർത്താതിരിയ്ക്കാൻ ശ്രദ്ധിക്കണം.കറവയ്ക്ക് മുൻപും ശേഷവും അകിട് നന്നായി കഴുകി വൃത്തിയാക്കണം. വൃത്തിയുള്ളതും നനവില്ലാത്തതുമായ കൈകൾ കൊണ്ടാവണം കറവ നടത്തേണ്ടത്.

കറവക്കാരന്റെ കൈ അണുനാശിനി കലർന്ന വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.കറവ കഴിഞ്ഞ് മുലക്കാമ്പുകൾ അണുനാശിനികൾ മുക്കുന്നത് രോഗ വ്യാപ്തി കുറയ്ക്കുന്നു. ഇതിനുവേണ്ടി നാല് ശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോ ക്ലോറൈഡ് ഉപയോഗിക്കാവുന്നതാണ്.

Spread the love