കറവപ്പശുക്കളെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അകിടുവീക്കം. വിവിധതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ് ; അകിടിൽ നീര് വരിക, ഇളം ചുവപ്പോടു കൂടി അകിട് മാർദ്ധവമില്ലാതെ കട്ടിയാകുക,പാൽ തൈര് പോലെയോ കലങ്ങിയ മഴവെള്ളം പോലെയോ ആയിത്തീരുക തുടങ്ങിയവ.
പശു ഭക്ഷണം കഴിയ്ക്കാതിരിക്കുകയും,പനിയുടെ ലക്ഷണം കാണിക്കുകയും, ചിലപ്പോൾ എഴുന്നേൽക്കാതിരിക്കുകയും ചെയ്യാനും സാദ്ധ്യതയുണ്ട്.
അകിടുവീക്കം പ്രതിരോധിക്കാൻ :
1.കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2.അകിട് വൃത്തിയായി കഴുകിത്തുടച്ചതിനുശേഷം മാത്രം കറക്കുക.
3.കറവയന്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം
കറവക്കാരൻ നിർബന്ധമായും ശുചിത്വം പാലിക്കുകയും
വേണം.
4.ശരിയായ മാർഗത്തിൽ മാത്രമേ പാൽ കറക്കാവൂ.
5.കറവയ്ക്കുശേഷം ബറ്റാഡിൻ പോലുള്ള പ്രത്യേക അണു നശീകരണ ലായനിയിൽ കാമ്പുകൾ മുക്കുന്നത് നല്ലതാണ്.
ഇതൊക്കെ പ്രതിരോധ മാർഗങ്ങളെങ്കിലും, അകിടു വീക്കം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.