തങ്ങളുടെ ഫാമിൽ ജൈവ പാൽ മാത്രം മതിയെന്ന് ആഗ്രഹിക്കുന്ന ഷീര കർഷകരുണ്ട്.
അവർ കേന്ദ്രവാണിജ്യ-വ്യവസായവകുപ്പ് ജൈവ പാലുല്‍പ്പാദനത്തിന് വേണ്ടി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നാവും.
മൃഗങ്ങളെ അവയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്കിണങ്ങുന്ന അവസ്ഥയില്‍ വളര്‍ത്തുക എന്നതാണ് മാനദണ്ഢങ്ങളിൽ പ്രധാനം.
അതുകൊണ്ട് തന്നെ കന്നുകാലികൾക്ക് നൽകുന്ന ഭക്ഷണം മുഖ്യമാണ്.
ഇതു പ്രകാരം
താഴെപ്പറയുന്നവ ഒന്നും തന്നെ തീറ്റയിൽ ചേര്‍ക്കരുത് :
1.കൃത്രിമ വളര്‍ച്ചാസഹായികള്‍
2.വിശപ്പുണ്ടാക്കുന്ന കൃത്രിമ വസ്‌തുക്കള്‍
3.പ്രിസര്‍വേറ്റീവുകള്‍
4.കൃത്രിമ നിറങ്ങള്‍
5.യൂറിയ
6.കശാപ്പുശാലയിലെ അവശിഷ്‌ടങ്ങള്‍
7.വിസര്‍ജ്യവസ്‌തുക്കള്‍
8.ലായകമുപയോഗിച്ചുണ്ടാക്കുന്ന പിണ്ണാക്കുകള്‍
9.ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത തീറ്റകള്‍