November 27, 2026
വിവിധ ഇനം പാലും, ഗുണങ്ങളും

കൊഴുപ്പിന്റെ അളവ്, സംസ്ക്കരണരീതി, തയ്യാറാക്കുന്ന ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ

തരം തിരിച്ച പാൽ ഇനങ്ങളും പ്രത്യേകതകളും :

1.ടോൺഡ് മിൽക്ക് :

പശുവിൻ പാലോ എരുമപ്പാലോ കൊഴുപ്പ് നീക്കിയ പാലുമായി ചേർത്ത് തയ്യാറാക്കുന്നതാണ് ടോൺഡ് മിൽക്ക്. കൊഴുപ്പിന്റെ അളവ് കുറവായതിനാൽ സാധാരണ ഉപയോഗത്തിന് അനുയോജ്യമായ ഇവയിൽ നിന്ന് പ്രോട്ടീനും കാൽസ്യവും ലഭിക്കും.

2.ഡബിൾ ടോൺഡ് മിൽക്ക് :

കലോറി ഉപഭോഗവും കൊഴുപ്പും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണിത്.

3.സ്റ്റാൻഡേർഡൈസ്ഡ് മിൽക്ക് :

പാലിലെ കൊഴുപ്പിന്റെയും മറ്റ് ഖരപദാർത്ഥങ്ങളുടെയും അളവ് നിശ്ചിത നിലവാരത്തിലേക്ക് ക്രമീകരിച്ച് തയ്യാറാക്കുന്ന ഇവയിൽ നിന്ന് സ്ഥിരമായ പോഷകഘടനയും രുചിയും ലഭിക്കും.

4.ഫ്ലേവേർഡ് മിൽക്ക് :

ചോക്ലേറ്റ്,കാപ്പി, പഞ്ചസാര തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഈ ഇനം ; പാൽ കുടിക്കാൻ താൽപര്യമില്ലാത്ത കുട്ടികൾക്കും മറ്റുള്ളവർക്കും ഇഷ്ടമാവും.

5.ഫുൾ ക്രീം മിൽക്ക് :

കൊഴുപ്പിന്റെ അളവ് കൂടുതലുള്ള ഈ പാലിനം ഉയർന്ന ഊർജവും കൊഴുപ്പും നൽകും.

6.ബോയിൽഡ് മിൽക്ക് :

ഇവ ശരിയായി തിളപ്പിക്കുന്ന ഇനമായതിനാൽ, പാലിലുള്ള രോഗാണുക്കളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

7.മിക്സഡ് മിൽക്ക്:

പശു,എരുമ,ആട് തുടങ്ങിയ വിവിധ മൃഗങ്ങളിൽ നിന്നുള്ള പാൽ ചേർത്ത് തയ്യാറാക്കുന്ന ഈ ഇനത്തിൽ, ഉപയോഗിക്കപ്പെടുന്ന പാലുകളുടെ ഘടന അനുസരിച്ച് പോഷക ഘടകങ്ങളിൽ വ്യത്യാസമുണ്ടാകും.

8.റീകമ്പൈൻഡ് മിൽക്ക് :

പാൽക്കൊഴുപ്പ്, കൊഴുപ്പില്ലാത്ത പാൽ ഖര പദാർത്ഥങ്ങൾ, വെള്ളം എന്നിവ ചേർത്ത് തയ്യാറാക്കുന്നതിനാൽ ഇവയിൽ
ആവശ്യമായ പാൽഘടനയും പോഷകഘടകങ്ങളും ലഭ്യമാകും.

9.സ്കിംഡ് മിൽക്ക് :

പാലിൽ നിന്ന് ഏതാണ്ട് മുഴുവൻ കൊഴുപ്പും നീക്കം ചെയ്ത് തയ്യാറാക്കുന്ന ഈ ഇനത്തിൽ ; കൊഴുപ്പും കലോറിയും കുറവായതിനാൽ കൊഴുപ്പ് നിയന്ത്രിക്കുന്ന ഭക്ഷണരീതി പിന്തുടരുന്നവർക്ക് അനുയോജ്യമാണ്.

Spread the love