June 1, 2026
കന്നുകാലികളെ കരുതുക, ‘ട്രിപ് രോഗം’ ഗുരുതരമാകും…

പശുക്കളിൽ കണ്ടുതുടങ്ങിയ ‘പുതു രോഗങ്ങളിൽ’ പ്രധാനമാണ് ‘ട്രിപ് രോഗം’.രോഗം ബാധിച്ച കന്നുകാലികളുടെയും കുതിരകളുടെയും ശരീരം ക്രമേണ ക്ഷയിച്ച് ഉരുക്കള്‍ എല്ലും തോലും മാത്രമായി തീരും.

പശുക്കൾക്ക് നീർക്കെട്ട് മുതൽ
അന്ധത വരെ വന്നേക്കാം.കഠിനമായ പനിയും ശരീരഭാരം കുറയലും ക്ഷീണവുമാണ് രോഗാരംഭത്തിലെ ലക്ഷണങ്ങൾ.
കറവപ്പശുക്കളുടെ ഉൽപാദനം വലിയതോതിൽ കുറഞ്ഞ് ക്രമേണ വിളർച്ച മൂർച്ഛിക്കുകയും ചെയ്യും.

പശുക്കളുടെ തോളിൽ ചേർന്ന് കാണപ്പെടുന്ന
കഴലകളുടെ വീക്കം രോഗത്തിന്റെ
പ്രധാന ലക്ഷണമാണ്.

പശുക്കളിൽ ഗർഭഛിദ്രത്തിനും സാധ്യത ഏറെയാണ്. വന്ധ്യത,ചാപിള്ള പ്രസവം എന്നിവയാണ് മറ്റു സങ്കീർണതകൾ.

കൈകാലുകൾ,താട, അടിവയർ തുടങ്ങി കന്നുകാലികളുടെ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ നീർവീക്കം കാണപ്പെടുന്നുണ്ടെങ്കിൽ
ടിപ് രോഗത്തിൻ്റെ പ്രധാന ലക്ഷണമാണ്.

ഇരു കണ്ണുകളിൽ നിന്നും അമിതമായി കണ്ണുനീരൊലിക്കുന്നതും കണ്ണിലെ കൃഷ്ണമണിക്ക് ഉണ്ടാകുന്ന നിറവ്യത്യാസവും ക്രമേണയുണ്ടാകുന്ന അന്ധതയും ട്രിപ് രോഗത്തിന്റെ ശക്തമായ സൂചനയാണ്.

രോഗം തീവ്രമായി നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ ഇടക്കിടെ തല വെട്ടിക്കൽ,തല തിരിച്ച് വട്ടം ചുഴറ്റൽ,വട്ടം കറങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.

നാഡീവ്യൂഹത്തെ ബാധിച്ചു രോഗം
മൂർച്ഛിക്കുന്നതോടെ കന്നുകാലികളുടെ മരണം സംഭവിച്ചേക്കാം.

Spread the love