October 19, 2026
പെരിയാർ കന്നുകാലിക്ക് ദേശീയ അംഗീകാരം

വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ച് 30 വർഷത്തിന് ശേഷം കേരളത്തിൽ നിന്നുള്ള മറ്റൊരു തനത് ഇനമായ ‘പെരിയാർ കന്നുകാലി’ക്ക് ദേശീയതലത്തിൽ അംഗീകാരം.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റേയും (ICAR)നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസിന്റെയും (NBAGR) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ 14-ാം യോഗത്തിലാണ് പെരിയാർ പശുവിനെ ഔദ്യോഗികമായി അംഗീകരിച്ചത്.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU)യുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും ശാസ്ത്രീയ പഠനങ്ങൾക്കൊപ്പം, എറണാകുളം-തൃശൂർ ജില്ലകളിലെ കൂവപ്പടി, അങ്കമാലി, കോതമംഗലം, മാളക്കുടി മേഖലകളിലെ കർഷകരും തോട്ടം തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തലമുറകളായി നടത്തിയ പരിചരണവും സംരക്ഷണവുമാണ് ഈ നേട്ടത്തിൻ്റെ അടിത്തറ.

Spread the love