പൈനാപ്പിള്‍ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷക സമൃദ്ധമായ കാലിത്തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം.വൈക്കോലിനും പച്ചപ്പുല്ലിനുമൊപ്പം നല്‍കാവുന്ന പാരമ്പര്യേതര തീറ്റയായാണ് ഇത് അവതരിപ്പിക്കുന്നത്.
തയ്യാറാക്കുന്ന വിധം :
പൈനാപ്പിള്‍ ഇലകള്‍ ചെറു കഷണങ്ങളാക്കി സംസ്‌കരിച്ചെടുക്കുക. നൂറുകിലോയ്ക്ക് രണ്ട് കിലോ എന്ന തോതില്‍ ശര്‍ക്കരയും അരക്കിലോ ഉപ്പും ചേര്‍ക്കണം.ശേഷം പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വായു സഞ്ചാരം കടക്കാത്ത രീതിയില്‍ പായ്ക്ക് ചെയ്യുക.
60 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിച്ച ശേഷം കന്നുകാലികള്‍ക്ക് നല്‍കാം.ഒരു വര്‍ഷം വരെ ഇത് സൂക്ഷിക്കാം.
പശുവിനു പ്രതിദിനം 10-15 കിലോഗ്രാം പൈനാപ്പിള്‍ സൈലേജ്,അഞ്ച് കിലോ പുല്ല്, രണ്ട് കിലോ വൈക്കോല്‍, സാന്ദ്രീകൃത തീറ്റ എന്നിവ മിശ്രിതമായി നല്‍കുകയാണ് വേണ്ടത്.