പിഎം കിസാൻ പദ്ധതിയുടെ 23-ാം ഗഡു തുക ലഭിക്കുന്നതിനും അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിനും ആധാർ കാർഡും ഇ-കെ.വൈ.സിയും നിർബന്ധമാക്കിയിരിക്കുന്നു.
2026 ജൂൺ 20-ഓടെ 23-ാമത്തെ ഗഡു തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇ-കെവൈസി പൂർത്തിയാക്കാത്തവർക്കും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവർക്കും തുക മുടങ്ങാൻ സാധ്യതയുണ്ട്.
തുക ലഭിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക :
*ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) ഉപയോഗിച്ച് കർഷകർക്ക് സ്വന്തമായി വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഇത് ചെയ്യാം.മൊബൈൽ ലിങ്ക് ചെയ്യാത്തവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ സിഎസ് സി (CSC) സെന്ററുകൾ വഴി ബയോമെട്രിക് ഉപയോഗിച്ച് ഇ-കെവൈസി ചെയ്യാം.
*നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം.
നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ സൗജന്യമായി ഓൺലൈൻ വഴി ആധാർ eKYC ചെയ്യാൻ : pmkisan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
Farmers’ Corner എന്ന ഭാഗത്ത് പോയി e-KYC എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകി Search ക്ലിക്ക് ചെയ്യുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുക.
ഫോണിൽ ലഭിച്ച OTP ടൈപ്പ് ചെയ്ത് Submit ചെയ്യുക.